Wednesday, July 25, 2012

വലിയ ശബ്ദത്തോടെ നമ്പോലന്‍ പടിപ്പുര വാതില്‍ തുറന്നു..
കുറേ വവ്വാലുകള്‍ തലയ്ക്കു മുകളിലൂടെ പറന്നു ..
മുറ്റത്ത്‌ കരിയിലകള്‍.. .... .. 
നേരം ഇരുട്ടി തുടങ്ങി.. ജീര്‍ണിച്ച ആ തറവാട്ടില്‍ ആളനക്കം തീരെ ഇല്ല.. 
പടിഞ്ഞാറ്റ വാതില്‍ തുറന്നു അകത്തു കയറി..
ശക്തി മരുന്ന് എവിടെ ആയിരിക്കും ? 
കയ്യിലെ ശര റാന്തലിന്റെ തിരി നീട്ടി.. 
നമ്പോലന്‍ തിരിഞ്ഞു നോക്കി..
നമ്പോലന്റെ നിഴല്‍ ..
നിഴലിന്റെ കയ്യില്‍ റാന്തല്‍ ഇല്ലായിരുന്നു..
നിഴല്‍ കൈ വീശി .. എന്നിട്ട് പറഞ്ഞു .. " ടാറ്റാ "
നമ്പോലന്‍ കൈ വീശാതെ പറഞ്ഞു .. "ബിര്‍ലാ "
നിഴല്‍ :- " നീ ഇനി ഒറ്റയ്ക്ക് ചളി പറയും.. "

തന്റെ നിഴല്‍ കിളി വാതിലിലൂടെ പുറത്തേക്കു പോകുന്നത് നമ്പോലന്‍ കണ്ടു..



പടിഞ്ഞാറ്റയില്‍ അങ്ങിങ്ങായി ക്ലാവ് പിടിച്ച വിളക്കുകള്‍ വീണു കിടക്കുന്നു..
ചുമരില്‍ അവ്യകത്മായ ഒരു ചിത്രം തൂക്കിയിരിക്കുന്നു.. 
ഒരു ഓട്ടു തളികയിലായിരുന്നു ചവിട്ടിയത്. കാല്‍ മാറ്റി... 
ചിലന്തിവലകള്‍ മൂടിയ കിണ്ടികളും ചെറിയ കര്‍പൂര തളികകളും.. 
റാന്തലിന്റെ വെളിച്ചത്തില്‍ കുറേ ഈയാമ്പാറ്റകള്‍ വരാന്‍ തുടങ്ങി..
അവയ്ക്കൊക്കെ നിഴലുകള്‍ ഉണ്ടായിരുന്നു..

മഴ പെയ്യുന്ന ശബ്ദം...
നമ്പോലന്‍ തിരിഞ്ഞു നടന്നു.. കാലില്‍ തട്ടി ഒരു നിലവിളക്ക് മറിഞ്ഞു വീണു..
ക്ലാന്ഗ്...ക്ലാന്ഗ് ...
ആ വിളക്കിന്റെ അടിയില്‍ നിന്ന് ഒരു പഴുതാര ഇഴഞ്ഞു പോയി..

ഒരു തണുത്ത കാറ്റ്..
പഴയ താളിയോല ഗ്രന്ഥങ്ങളുടെ മണം മൂക്കിലേക്ക് അടിച്ചു കയറി..

കാലില്‍ തടഞ്ഞത്  രണ്ടു മെതിയടികള്‍ ആയിരുന്നു..
നിലത്തു കിടന്ന നാരായം എടുത്തു..അതില്‍ പാലാട്ടു കുഞ്ഞി ശങ്കരന്‍ അടിയോടി എന്ന് കൊത്തിവച്ചിരിക്കുന്നു..

ശക്തിയോടെ വാതില്‍ തള്ളി തുറക്കുന്ന ശബ്ദം.. ഒരു കാലന്‍ കോഴി കരഞ്ഞു...
മലമുകളില്‍ നിന്ന്  ചെന്നായ്ക്കള്‍ ഓരിയിടാന്‍ തുടങ്ങി..

(തുടരും..)